കാട്ടകാമ്പാലിൽ യുവാവ് മരിച്ച നിലയിൽ

  കാട്ടകാമ്പാലിൽ 29 കാരൻ മരിച്ച നിലയിൽ.കാട്ടകാമ്പാൽ സ്വദേശി നടുവിൽ പാട്ട് വീട്ടിൽ രത്നാകരന്റെ മകൻ 29 വയസ്സുള്ള എൻ.ആർ. രാഹുൽ കൃഷ്ണയാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച രാത്രി 10 മണിക്കും ഞായറാഴ്ച രാവിലെ ഏഴരക്കും ഇടയിലുള്ള സമയത്താണ് സംഭവം. കിടപ്പുമുറിയിലെ ഫാനിൽ ഷാളിൽ കെട്ടിത്തുങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. കെട്ടഴിച്ച മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.  കുന്നംകുളം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. ജോലി ലഭിക്കാത്തതിന്റെയും വീടിൻ്റെ വായ്പ  അടച്ചു തീരാത്തതിന്റെയും മനോവിഷമത്തിൽ ആയിരുന്നു എന്ന് പറയുന്നു.സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ADVERTISEMENT