സണ്ടേസ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി എം.പി.പി.എം സണ്ടേസ്‌കൂളിന്റെ 96 മത് വാര്‍ഷികം ആഘോഷിച്ചു.  ജോസഫ് ചാലിശേരി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബിജു മൂങ്ങാംകുന്നേല്‍ അധ്യഷനായി. ഡോ. നെല്‍സണ്‍ ചുങ്കത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജെ.എസ്.എസ്. എല്‍.സി , പ്ലസ്ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ആന്‍മേരി സിംസണ്‍ , അന്ന കൊള്ളന്നൂര്‍, എന്നിവര്‍ക്ക് വികാരി വെള്ളിമെഡല്‍ സമ്മാനിച്ചു.  സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ , സമ്മാനദാനം , സ്‌നേഹ വിരുന്ന് എന്നിവ ഉണ്ടായി.  സണ്‍ഡേ സ്‌കൂള്‍ പ്രധാനദ്ധ്യാപിക ഷീന മില്‍ട്ടണ്‍ സ്വാഗതവും , സ്റ്റാഫ് സെക്രട്ടറി ജിനി ബിനു നന്ദിയും പറഞ്ഞു.

ADVERTISEMENT