മന്ദലാംകുന്ന് ജി.എഫ്.യു.പി സ്‌കൂളിനെ ചരിത്രത്തിലെ നേട്ടത്തിലേക്ക് നയിക്കുന്നതില്‍ നേതൃത്വം നല്‍കിയ പ്രധാന അധ്യാപിക സുനിത മേപ്പുറത്തിനെ അധ്യാപക ദിനത്തില്‍ പി.ടി.എ കമ്മിറ്റി അംഗങ്ങള്‍ വീട്ടിലെത്തി ആദരിച്ചു. പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന്, എസ്.എം.സി ചെയര്‍പേഴ്‌സണ്‍ റസിയ ഫിറോസ്,മദര്‍ പി.ടി.എ പ്രസിഡന്റ് ഷാമില റൗഫ് എസ്.എം.സി വൈസ് ചെയര്‍മാന്‍ വി.എച്ച് റബിയത്ത്, കമ്മിറ്റി അംഗങ്ങളായ ഐഷ ഷമീര്‍,റസിയ ഫസലു എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത്.