തൃശ്ശൂര്‍ എടുക്കാന്‍ സുരേഷ് ഗോപി

358

കേരളം ആകാംക്ഷയോടെ കാത്തിരുന്ന മണ്ഡലങ്ങളിലൊന്നായ തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മുന്നിട്ട് നില്‍ക്കുന്നു. ആദ്യ നാല് മണിക്കൂര്‍ പിന്നിട്ട വേളയില്‍ സുരേഷ് ഗോപി 41,000 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുകയാണ്. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറാണ്. വടകരയില്‍ നിന്നും തൃശ്ശൂരിലെത്തിയ യുഡിഎഫിന്റെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്.