കേരളത്തില്‍ താമര വിരിഞ്ഞു. തൃശൂര്‍ പിടിച്ച് സുരേഷ് ഗോപി, ആറ്റിങ്ങലില്‍ മാറിമറിഞ്ഞ് ലീഡ്‌നില

167

കേരളത്തില്‍ താമര വിരിഞ്ഞു. തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ വിജയം 74686 വോട്ടിന്റെ ഭൂരിപക്ഷത്തിന്. യുഡിഎഫ് സ്ഥാനാര്‍ഥികളായ ശശി തരൂര്‍ (തിരുവനന്തപുരം), ഹൈബി ഈഡന്‍ (എറണാകുളം), ഡീന്‍ കുര്യാകോസ് (ഇടുക്കി) എന്നിവരുടെയും വിജയം പ്രഖ്യാപിച്ചു.
ആകെ 17 സീറ്റിലാണ് യുഡിഎഫ് മുന്നില്‍ നില്‍ക്കുന്നത്. ആലത്തൂര്‍ സ്ഥാനാര്‍ഥി കെ രാധാകൃഷ്ണന്‍ 19000ലധികം വോട്ടിന് വീജയത്തോടടുക്കുന്നു. വോട്ടുനില അവസാന നിമിഷവും മാറിമറിയുന്ന ആറ്റിങ്ങലില്‍ വിജയം പ്രവചനാതീതമാണ്.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യാ സഖ്യം വന്‍ വെല്ലുവിളിയാണ് എന്‍ഡിഎയ്ക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വോട്ടെണ്ണലില്‍ 543 സീറ്റുകളില്‍ 290ലധികം സീറ്റുകളില്‍ എന്‍ഡിഎ മുന്നേറുമ്പോള്‍ 230 സീറ്റുകളില്‍ ഇന്ത്യാ സഖ്യം മുന്നേറുകയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നിഷ്പ്രഭമായ സാഹചര്യമാണ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്.