നാട്ടുകാരുടെയും കര്‍ഷകരുടെയും ഏറെനാളത്തെ പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ കടവല്ലൂര്‍ പാടത്ത് വീണ്ടും നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. സംസ്ഥാന പാതയിലെ തൃശൂര്‍ – മലപ്പുറം ജില്ലാ അതിര്‍ത്തിയായ കടവല്ലൂര്‍ പാടത്താണ് കടവല്ലൂര്‍ പഞ്ചായത്ത് മുന്‍കൈയെടുത്ത് മൂന്ന് ലക്ഷം രൂപ ചിലവഴിച്ച് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. മുന്‍പും ഇവിടെ ക്യാമറ സ്ഥാപിച്ചിരുന്നുവെങ്കിലും വാഹനം ഇടിച്ച് തകര്‍ന്നതിനെ തുടര്‍ന്ന് നീക്കം ചെയ്യുകയായിരുന്നു. പാതയുടെ ഇരു വശങ്ങളിലും രാത്രിയുടെ മറവില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം ഉള്‍പ്പെടെയുള്ള തള്ളുന്നത് സ്ഥിരമായിരുന്നു.
ജലം കെട്ടിനില്‍ക്കുന്ന തോട്ടിലേക്കും കൃഷി ഇടങ്ങളിലേക്കും ടാങ്കര്‍ ലോറികളില്‍ എത്തി രാത്രിയുടെ മറവിലാണ് മാലിന്യങ്ങള്‍ തള്ളിയിരുന്നത്. ഇത് കര്‍ഷകരെയും പ്രദേശവാസികളെയും ഏറെ ദുരിതത്തിലാക്കിയിരുന്നു. കര്‍ഷകര്‍ പഞ്ചായത്തിനും കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് കുന്നംകുളം പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മാലിന്യം തള്ളുന്ന വാഹനം കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.



