ചൊവ്വന്നൂര്‍ പന്തല്ലൂരില്‍ ഭാര്യയെയും മക്കളെയും ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പന്തല്ലൂര്‍ സ്വദേശി 38 വയസ്സുള്ള വിനീഷിനെയാണ് കുന്നംകുളം സ്റ്റേഷന് ഹൗസ് ഓഫീസര്‍ ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഭാര്യ സിനി മക്കളായ 14 വയസ്സുള്ള അദ്വൈത് 9 വയസ്സുള്ള ആഘോഷ് എന്നിവരെയാണ് പ്രതി ആക്രമിച്ചത്. ഓഗസ്റ്റ് ഒന്നാം തീയതി രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയ പ്രതി വീട്ടിലെ പുല്ല് പറിച്ചില്ലെന്നാരോപിച്ച് സിനിയെയും മക്കളേയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.