കുട്ടികളിലെ ശാരീരിക ക്ഷമതയും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതിനായി പെരുമ്പിലാവ് അന്‍സാര്‍ ഹെവന്‍സ് പ്രീ സ്കൂളില്‍ നടന്ന സ്വിമ്മിംഗ്, സൈക്ലിംഗ് മത്സരങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്ക് മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അന്‍സാര്‍ സ്ക്കൂള് ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ്, സി.ഒ.ഒ. ഷഹീദ്, അറബിക് ഡിപ്പാര്‍ട്മെന്റ് എച്.ഒ.ഡി. ബഷീര്‍ ശര്‍ക്കി, പ്രിന്‍സിപ്പാള്‍ സുമയ്യ അബ്ദുല്‍ റഷീദ്, അധ്യാപകര്‍, എന്നിവര്‍ പങ്കെടുത്തു.