കാവീട് പള്ളി തിരുനാളിനോടനുബന്ധിച്ച് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.

കാവീട് പള്ളി തിരുനാളിനോട് അനുബന്ധിച്ച് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഗുരുവായൂര്‍ എസ്.ഐ മഹേഷ് നിര്‍വഹിച്ചു. ഫാദര്‍ സെബി ചിറ്റാട്ടുകരയുടെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്ക് ശേഷം ഗുരുവായൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മഹേഷ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ഇടവക വികാരി ഫാദര്‍ ഫ്രാന്‍സിസ് നീലങ്കാവില്‍, കൈകാരന്മാരായ സി.ജി റാഫേല്‍,സണ്ണി ചീരന്‍, നിതിന്‍ ചാര്‍ലി ജനറല്‍ കണ്‍വീനര്‍ സി.വി ജയ്‌സണ്‍, പി.ആര്‍.ഓ. എം എഫ് ജോയ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT