തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു

 

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കേരള ലേബര്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു. തൃശ്ശൂര്‍ അതിരൂപതാ കെ.എല്‍.എം ഓഫിസില്‍ നടന്ന ചടങ്ങില്‍ അതിരൂപതയിലെ എല്ലാ ഇടവകയില്‍ നിന്നുമുള്ള അര്‍ഹരായ സ്ത്രീകള്‍ക്കാണ് തയ്യല്‍ മെഷീന്‍ വിതരണം നടത്തിയത്. തൃശ്ശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജയ്‌സണ്‍ കൂനംപ്ലാക്കല്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കെ.എല്‍.എം. അതിരൂപത ഡയറക്ടര്‍ ഫാ. പോള്‍ മാളിയമ്മാവ് ആമുഖ പ്രഭാഷണം നടത്തി. കെ.എല്‍.എം അതിരൂപതാ പ്രസിഡണ്ട് മോളി ജോബി അധ്യക്ഷയായി. യു.ടി.എ കണ്‍വീനര്‍ ഷാജു ആന്റണി പദ്ധതി വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി ബേബി വാഴക്കാല, ഫ്രന്‍ഞ്ചി ആന്റണി, ബിജു ചിറയത്ത്, ബേബി ഡേവിസ്, ലിസി ബാബു എന്നിവര്‍ സംസാരിച്ചു. ഷാജു എളവള്ളി, ജോയ് മാളിയേക്കല്‍, മോളി വര്‍ഗീസ്, ലിംസി ജോയ് ആന്‍ഡ്രൂസ് ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. തയ്യല്‍ തൊഴിലാളി ഫോറത്തിലെ തിരഞ്ഞെടുത്ത തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് വേണ്ടി തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തത്.

ADVERTISEMENT