തലക്കോട്ടുക്കര ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം വര്‍ണ്ണാഭമായി. ഞായര്‍ തിങ്കള്‍ ദിവസങ്ങളിലായാണ് പൂരാഘോഷം നടന്നത്. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആരംഭിച്ച കാവടി തെയ്യം എന്നിവ വൈകീട്ട് 7 മണിയോടെ ക്ഷേത്രത്തിലെത്തി സമാപിച്ചു.തിങ്കളാഴ്ച്ച രാവിലെ 5 ന് നടതുറക്കലിനെ തുടര്‍ന്ന് ഗണപതിഹോമം ഉഷ പൂജ, നടക്കല്‍ പറ എന്നി ചടങ്ങുകള്‍ നടന്നു ഉച്ചതിരിഞ്ഞ് 3.30 മുതല്‍ വിവിധ ദേശങ്ങളില്‍ നിന്നുള്ള പ്രാദേശിക എഴുന്നെള്ളിപ്പുകള്‍ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് രാത്രി ഏട്ട് മണിക്ക് കൂട്ടിയെഴുന്നെള്ളിപ്പ് അരങ്ങേറി.കുമ്പളങ്ങാട് രാമചന്ദ്രന്റെ പ്രമാണിത്വത്തിലുള്ള മേളത്തോടെ നടന്ന കൂട്ടിയെഴുന്നെള്ളിപ്പില്‍ 14 ഗജവീരന്‍മാര്‍ അണിനിരന്നു. രാത്രി 10.30 ന് കുമ്പളങ്ങാട് വിനീഷ്, ഞാങ്ങാട്ടിരി വിഷ്ണു എന്നിവര്‍ അണിനിരന്ന തായമ്പകയുമുണ്ടായി.ദേവസ്വം ഓഫീസര്‍ ടി.കെ. ധന്യ, ക്ഷേത്രം ഉപദേശക സമിതി പ്രസിഡണ്ട് പി.മാധവന്‍, സെക്രട്ടറി വി.വി.രാജന്‍ എന്നിവര്‍ പൂരാഘോഷത്തിന് നേതൃത്വം നല്‍കി.