കുന്നംകുളം നഗരസഭയുടെ അനക്‌സ് കെട്ടിടത്തിന് സാങ്കേതിക അനുമതി ലഭിച്ചു

ആധുനിക സൗകര്യത്തോടെ നിര്‍മ്മിക്കുന്ന കുന്നംകുളം നഗരസഭയുടെ അനക്‌സ് കെട്ടിടത്തിന് സാങ്കേതിക അനുമതി ലഭിച്ചു. എ.സി. മൊയ്തീന്‍ എം.എല്‍.എയുടെ 2023-24 വര്‍ഷത്തെ ആസ്തി വികസനഫണ്ടില്‍ നിന്ന് 2.20 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന അനക്‌സ് കെട്ടിടത്തിന്റെ നിര്‍മ്മാണം 6 മാസത്തിനകം പൂര്‍ത്തിയാക്കും. ടെണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. 3 നിലകളിലാണ് അനക്‌സ് കെട്ടിടം നിര്‍മ്മിക്കുന്നത്. 9392 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തില്‍ ബേസ്‌മെന്റ് ഫ്‌ലോര്‍, ഗ്രൌണ്ട് ഫ്‌ലോര്‍, ഒന്നാം നില എന്നിങ്ങനെയാണ് ഒരുക്കുക. ലിഫ്റ്റ് സൌകര്യവും ഉണ്ടാകും. ഗ്രൌണ്ട് ഫ്‌ലോറിലും ഒന്നാം നിലയിലുമായി ഓഫീസ് പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിക്കും. മനോഹരവും വിശാലവുമായ പാര്‍ക്കിങ് സംവിധാനം, ഫ്രണ്ട് ഓഫീസ് എന്നിവയും സജ്ജമാക്കും.

ADVERTISEMENT