30.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam കപ്ലിയങ്ങാട് ശ്രീഭഗവതി ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവത്തിനു കൊടിയേറി

കപ്ലിയങ്ങാട് ശ്രീഭഗവതി ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവത്തിനു കൊടിയേറി

64

വടക്കേക്കാട് കപ്ലിയങ്ങാട് ശ്രീഭഗവതി ക്ഷേത്രം കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായി കൊടിയേറ്റം നടത്തി. മാര്‍ച്ച് രണ്ടു മുതല്‍ അഞ്ചുവരെയുള്ള ദിവസങ്ങളിലാണ് കുംഭഭരണി മഹോത്സവം ആഘോഷിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് പരൂര്‍ ശിവക്ഷേത്രത്തില്‍ നിന്ന് കപ്ലിയങ്ങാട് ക്ഷേത്രത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ ചേര്‍ന്ന് കൊടിക്കൂറ ഏറ്റുവാങ്ങി. തുടര്‍ന്ന് പൂത്താലത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടുകൂടി കപ്ലിയങ്ങാട് ഭഗവതി സന്നിധിയില്‍ എത്തിച്ച കൊടിക്കൂറ ക്ഷേത്രം ഊരാളന്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ദീപാരാധനക്ക് ശേഷം ക്ഷേത്രം മേല്‍ശാന്തി റോഷന്‍, കീഴ്ശാന്തി അനന്തകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ താന്ത്രിക വിധിപ്രകാരം ചടങ്ങുകള്‍ നടത്തി കൊടിയേറ്റം നിര്‍വഹിച്ചു.

 

ADVERTISEMENT
error: Content is protected !!