അന്യോന്യത്തിനു തുടക്കമാകാനായിരിക്കെ കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്ര കവാടത്തിനു മുന്‍പിലെ തകര്‍ന്ന റോഡില്‍ താല്‍ക്കാ ലിക അറ്റകുറ്റപ്പണി തുടങ്ങി. പ്രധാന റോഡില്‍നിന്നു ക്ഷേത്രത്തിലേക്ക് ഇറങ്ങുന്ന ഭാഗത്തു കോണ്‍ക്രീറ്റ് ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും ഇതു നടപ്പാകാത്തതിനെ തുടര്‍ന്നാണ് കരിങ്കല്ലും മണ്ണും ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ നിരത്തി താല്‍ക്കാലികമായി നിരപ്പാക്കുന്നത്. മാസങ്ങള്‍ക്കു മുന്‍പു ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഒരുഭാഗം നവീകരിച്ചു റീടാര്‍ നടത്തിയിരുന്നുവെങ്കിലും പ്രധാന റോഡില്‍നിന്നു തിരിയുന്ന തുടക്കഭാഗം നന്നാക്കാതെ ഒഴിവാക്കിയിരുന്നു. മഴക്കാലത്തു കടുത്ത വെള്ളക്കെട്ടുരൂപപ്പെടുന്ന ഇവിടെ കട്ട വിരിക്കാനോ കോണ്‍ക്രീറ്റ് ചെയ്യാനോ ആയിരുന്നു പദ്ധതി. കര്‍ക്കടക മാസത്തിനു മുന്നോടിയായി റോഡ് നന്നാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ടെഡര്‍ എടുക്കാന്‍ ആളില്ലാത്തതിനാല്‍ പണി നീണ്ടുപോയി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സ്ഥിരം
സംവിധാനമൊരുക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞില്ല.
Home Bureaus Perumpilavu അന്യോന്യത്തിന് തുടക്കമാകാനിരിക്കെ തകർന്ന ക്ഷേത്ര റോഡിൽ ഒടുവിൽ താൽക്കാലിക അറ്റകുറ്റപ്പണി



