31.8 C
Kunnamkulam
Saturday, September 26, 2026
Home National ഏറ്റുമുട്ടല്‍, കശ്മീരില്‍ മൂന്ന് തീവ്രവാദികൾ വെടിയേറ്റ് മരിച്ചു, തിരച്ചിൽ തുടരുന്നു

ഏറ്റുമുട്ടല്‍, കശ്മീരില്‍ മൂന്ന് തീവ്രവാദികൾ വെടിയേറ്റ് മരിച്ചു, തിരച്ചിൽ തുടരുന്നു

59

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഇന്ന് രാവിലെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ വെടിയേറ്റ് മരിച്ചു. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള പ്രത്യേക രഹസ്യാന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും ചേർന്നാണ് സംയുക്തമായ ഓപ്പറേഷൻ ആരംഭിച്ചത്

ജമ്മു -കശ്മീരിലെ കിഷ്ത്വാറിൽ കഴിഞ്ഞദിവസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്‌ സൈനികർ വീരമൃത്യു വരിച്ചിരുന്നു. രണ്ട്‌ സൈനികർക്ക്‌ പരിക്കേൽക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച കഠുവയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വെടിവെച്ചു കൊന്നു. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിരിക്കുകയാണ്.

ADVERTISEMENT
error: Content is protected !!