കെട്ടിടം പൊളിക്കുന്നതിനിടെ ചുമര്‍ ഇടിഞ്ഞു വീണ് അപകടം; അതിഥി തൊഴിലാളി മരിച്ചു

പുന്നയൂര്‍ക്കുളം ആറ്റുപുറത്ത് കെട്ടിടം പൊളിക്കുന്നതിനിടെ ചുമര്‍ ഇടിഞ്ഞു വീണ് അപകടം. അതിഥി തൊഴിലാളി മരിച്ചു. കല്‍ക്കത്ത സ്വദേശി ജിനറൂള്‍ എന്ന സദ്ദാം ആണ് മരിച്ചത്. ശനിയാഴ്ച്ച കാലത്ത് ഒന്‍പത് മണിയോട് കൂടിയാണ് സംഭവം. പുന്നയൂര്‍ക്കുളം ആറ്റുപുറം പറയങ്ങാട്ട് റോഡ് പരിസരത്ത് പൂട്ടികിടന്നിരുന്ന വീടിന്റെ ചുമരാണ് ഇടിഞ്ഞത്. പരിക്കേറ്റ തൊഴിലാളിയെ നാട്ടുകാര്‍ മലങ്കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ADVERTISEMENT
Malaya Image 1

Post 3 Image