താമരക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു

വൈലത്തൂര്‍ താമരക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. മെയ് 8 മുതല്‍ 11 തിയ്യതികളിലായിട്ടായിരുന്നു ആഘോഷം. പ്രതിഷ്ഠാദിനമായ ഞായറാഴ്ച രാവിലെ ക്ഷേത്രം തന്ത്രി മഠത്തില്‍ മുണ്ടയൂര്‍ നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കലശ പൂജകള്‍, ചതുശുദ്ധി, ഉപദേവന്മാര്‍ക്ക് ഒറ്റ കലശം, 25 കലശാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി  തുടങ്ങിയവയും വൈകീട്ട് ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, മദ്ദളകേളി എന്നിവയും ഉച്ചക്ക് പ്രസാദ ഊട്ടും, വൈകിട്ട് നാടന്‍ കലാരൂപങ്ങളുടെ എഴുന്നള്ളിപ്പും ഉണ്ടായി.  രാത്രി കലാപരിപാടികളും അരങ്ങേറി. ചടങ്ങുകള്‍ക്ക് ക്ഷേത്രം കമ്മറ്റി പ്രസിഡണ്ട് ശിവപ്രസാദ് പൊന്നേത്ത്, സെക്രട്ടറി വാസു പരത്തി, ട്രഷറര്‍ രമേഷ് കാളിയത്ത്, ഭരണസമിതി, മാതൃസമിതി അംഗങ്ങള്‍ നേതൃത്വം നല്‍കി.

ADVERTISEMENT