അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ 130-ാമത് അഖിലേന്ത്യാ സമ്മേളനത്തിന് തുടക്കമായി

അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ 130-ാമത് അഖിലേന്ത്യാ സമ്മേളനത്തിന് മഹ്ദി ഇമാമിന്റെ ജന്മഗേഹമായ പഞ്ചാബിലെ ഖാദിയാനില്‍ തുടക്കമായി. അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ അഞ്ചാമത്തെ ഖലീഫ ഹദ്‌റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദിന്റെ പ്രതിനിധി, റഫീഖ് അഹ്‌മദ് മലബാരി മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് ഇനാം ഗോറി, മുഹമ്മദ് ഹമീദ് കൗസര്‍, ഹാഫിസ് മഖ്ദൂം ശരീഫ്, മുനീര്‍ അഹ്‌മദ് ഖാദിം തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT