29.1 C
Kunnamkulam
Wednesday, August 5, 2026
Home CCTV Desk കുറുമാല്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ മുപ്പതാം വാര്‍ഷിക പൊതുയോഗം നടന്നു

കുറുമാല്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ മുപ്പതാം വാര്‍ഷിക പൊതുയോഗം നടന്നു

വേലൂര്‍ കുറുമാല്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ മുപ്പതാം വാര്‍ഷിക പൊതുയോഗം നടന്നു. സംഘം പ്രസിഡന്റ് കെ.മോഹനന്‍ അധ്യക്ഷത വഹിച്ചു. 2023-24ലെ ഓഡിറ്റ് ചെയ്ത കണക്കുകളും 2025 – 26ലെ ബജറ്റും 2026- 27 വര്‍ഷത്തിലെ പ്രതീക്ഷിത ബജറ്റും അംഗീകരിച്ചു. സെക്രട്ടറി പി പി ബിജു അവതരണം നടത്തി. സംഘം ബോര്‍ഡ് അംഗം പി പി സന്തോഷ്, കെ ജെ ഫ്രാന്‍സിസ്, വൈസ് പ്രസിഡന്റ് അല്ലി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. സംഘത്തിലെ മികച്ച ക്ഷീരകര്‍ഷകന്‍ ജലീല്‍, വനിതാ കര്‍ഷക അല്ലി വര്‍ഗീസ്, എസ് സി – എസ് ടി കര്‍ഷകന്‍ ശങ്കരന്‍ എന്നിവരെ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ക്ഷീരകര്‍ഷകരുടെ മക്കളെയും ആദരിച്ചു.

ADVERTISEMENT
error: Content is protected !!