29.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Punnayurkulam ദുരിതജീവിതം പേറി ചെറവല്ലൂര്‍ തുരുത്ത് ദ്വീപിലെ 15 കുടുംബങ്ങള്‍

ദുരിതജീവിതം പേറി ചെറവല്ലൂര്‍ തുരുത്ത് ദ്വീപിലെ 15 കുടുംബങ്ങള്‍

ദുരിതജീവിതം പേറി പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ചെറവല്ലൂര്‍ തുരുത്ത് ദ്വീപിലെ 15 കുടുംബങ്ങള്‍. പൊന്നാനി കോള്‍ പ്രദേശത്തിലൂടെ കടന്നുപോകുന്ന ദ്വീപിലേക്കുള്ള റോഡിന്റെ ഉയരം കുറവായതിനാല്‍ മഴക്കാലം ആരംഭിക്കുന്നതോടെ റോഡ് വെള്ളത്തിനടിയിലാകുന്നത് പതിവാണ്. ഇതോടെ ദ്വീപ് നിവാസികള്‍ക്ക് വഞ്ചിമാര്‍ഗം മാത്രമാണ് യാത്രയ്ക്കുള്ള ഏക ആശ്രയം. വിദ്യാര്‍ത്ഥികള്‍, രോഗികള്‍, തൊഴിലാളികള്‍ എന്നിവരടക്കം പ്രദേശവാസികള്‍ക്ക് ഈ സാഹചര്യം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. അടിയന്തര ചികിത്സ ആവശ്യമായ സാഹചര്യങ്ങളിലും വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ യാത്രയും ദുഷ്‌കരമാകുന്നതായി നാട്ടുകാര്‍ പറയുന്നു. യാത്രാ ദുരിതത്തിന് താല്‍ക്കാലിക പരിഹാരമായി പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ഒരു ചെറുവഞ്ചി നല്‍കിയിട്ടുണ്ട്. നിലവില്‍ ഈ വഞ്ചിയാണ് പ്രദേശവാസികളുടെ ഏക ആശ്രയം. സ്ഥിരമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി റോഡിന്റെ ഉയരം വര്‍ധിപ്പിക്കുകയോ മറ്റ് ശാശ്വത പരിഹാരങ്ങള്‍ നടപ്പാക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

ADVERTISEMENT
error: Content is protected !!