29.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Chavakkad മണലിപ്പുഴയിലേക്ക് കാര്‍ മറിഞ്ഞു ; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മണലിപ്പുഴയിലേക്ക് കാര്‍ മറിഞ്ഞു ; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശൂര്‍ ആമ്പല്ലൂരില്‍ മണലിപ്പുഴയിലേക്ക് കാര്‍ മറിഞ്ഞു ; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. ചാവക്കാട് മന്ദലാംകുന്ന് സ്വദേശിയായ സിനാന്‍ ഓടിച്ചിരുന്ന കാറാണ് പുഴയിലേക്ക് മറിഞ്ഞത്. ചാവക്കാട് നിന്നും ആലുവയിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ആലുവയിലെ സ്വകാര്യ കോളേജിലെ എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് സിനാന്‍. കോളേജിലേക്ക് പോകുന്നതിനിടെ വളവുള്ള ഭാഗത്ത് നിയന്ത്രണം വിട്ട് കാര്‍ പുഴയിലേക്ക് പതിക്കുകയായിരുന്നു.കാറിന്റെ ഡോര്‍ തുറന്നു പുറത്തേക്ക് ചാടിയ സിനാനെ തൊട്ടുപുറകില്‍ വന്നിരുന്ന കാര്‍ യാത്രക്കാരാണ് രക്ഷപ്പെടുത്തിയത്. പുറകില്‍ വന്നിരുന്ന വാഹനയാത്രികര്‍ ചേര്‍ന്ന് കയര്‍ കെട്ടി കാര്‍ വലിച്ചുകയറ്റാന്‍ ശ്രമിക്കുന്നതിന് മുന്‍പേ കാര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. പുതുക്കാട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തെരച്ചില്‍ നടത്തിയെങ്കിലും കാര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ശക്തമായ ഒഴുക്കുള്ളതിനാല്‍ കാര്‍ കണ്ടെത്താന്‍ തൃശ്ശൂരില്‍ നിന്നും സ്‌കൂബ ടീമിനെ എത്തിക്കുമെന്ന് പുതുക്കാട് ഫയര്‍ സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു. പുതുക്കാട് പോലീസും സ്ഥലത്ത് എത്തിയിരുന്നു.

 

ADVERTISEMENT
error: Content is protected !!