29.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery മഴയെ തോല്‍പ്പിച്ച് മുന്നേറി ലഹരിവിരുദ്ധ കൂട്ടയോട്ടം

മഴയെ തോല്‍പ്പിച്ച് മുന്നേറി ലഹരിവിരുദ്ധ കൂട്ടയോട്ടം

കോരിച്ചൊരിയുന്ന മഴയിലും ലഹരിക്കെതിരെ കൂട്ടമായി ഓടി ബുഷിഡോ കൈകാന്‍ ഇന്റര്‍നാഷനല്‍ ഫുള്‍ കോണ്‍ടാക്റ്റ് കരാട്ടെ ഓര്‍ഗനൈസേഷന്‍.പാവറട്ടി പോലീസുമായി സഹകരിച്ച് സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള കൂട്ടയോട്ടമാണ് മഴയെയും തോല്‍പ്പിച്ച് മുന്നേറിയത്.സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന അതി മാരക ലഹരിക്കെതിരെ പോരാടുന്ന അഭ്യന്തര വകുപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും സമൂഹത്തിന്റെ ശ്രദ്ധ ലഹരിക്കെതിരെ തിരിച്ചു വിടാനും ഉദ്ദേശിച്ച് കൊണ്ടും സംഘടിപ്പിച്ച ലഹരിവിരുദ്ധ കൂട്ടയോട്ടത്തില്‍ നൂറ്കണക്കിന് കരാട്ടേ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.പാടൂര്‍ കൈതമുക്ക് ജംഗ്ഷനില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം ഷുഹൈബ് വില്ലേജില്‍ സമാപിച്ചു.മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ക്ലമന്റ് ഫ്രാന്‍സിസ് കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു.ബുഷിഡോ കൈകാന്‍ ഇന്റര്‍നാഷണല്‍ കരാട്ടേ ഓര്‍ഗനൈസേഷന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ: കാഞ്ചോ ഷുഐബ് മുഹമ്മദ് അധ്യക്ഷനായി. പാവറട്ടി പോലീസ് സ്റ്റേഷനിലെ എ എസ് ഐ, കെ എം പ്രസാദ് കൂട്ടയോട്ടം ഫ്‌ലാഗ് ഓഫ് ചെയ്തു.ഷുഹൈബ് വില്ലേജില്‍ നടന്ന സമാപനചടങ്ങില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ്,, പ്രതിഭകളെ ആദരിക്കല്‍, ബ്ലാക്ക് ബെല്‍റ്റ് അവാര്‍ഡിംഗ് എന്നീ പരിപാടികളും നടന്നു. തൃശ്ശൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് അഖില്‍ അനിരുദ്ധന്‍ ഉദ്ഘാടനം ചെയ്തു.വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗ്രേസി ജേക്കബ്, ഫാര്‍മേഴ്സ് ബാങ്ക് ഡയറക്ടര്‍ പി വി അലി എന്നിവര്‍ മുഖ്യാതിഥികളായി.കണ്‍വീനര്‍ പി എം മുഹ്സിന്‍ മാസ്റ്റര്‍, മുസ്തഫ കരിപ്പായില്‍, ആര്‍ പി റഷീദ് മാസ്റ്റര്‍, കെ എ വാഹിദ്, അക്ബര്‍ വെളിയങ്കോട്, ഷഫീര്‍ തൊയക്കാവ് തുടങ്ങിയര്‍ സംസാരിച്ചു.മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ എ ഫിജിന,വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം കെ ഹബീബ്, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റസിയ ഇബ്രാഹിം, വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റിനിത കബീര്‍,ഗ്രാമ പഞ്ചായത്തംഗം ബുഷ്‌റ അക്ബര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു..

 

ADVERTISEMENT
error: Content is protected !!