കുന്നംകുളം മെയിന്‍ റോഡ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളിയുടെ 57-ാമത് സ്ഥാപന പെരുന്നാള്‍ ആഘോഷിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായിരുന്നു പെരുന്നാള്‍ ആഘോഷം. ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്കാരത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് കുന്നംകുളം
ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായുടെ അംശവസ്ത്ര സ്ഥാപന ശുശ്രൂഷ നടന്നു. ശേഷം അങ്ങാടി ചുറ്റിയുള്ള കൊടിയും സ്ലീബായും ശ്ലൈഹിക വാഴ്വും ഉണ്ടായി.
Home Bureaus Kunnamkulam സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളിയുടെ 57-ാമത് സ്ഥാപന പെരുന്നാള്‍ ആഘോഷിച്ചു



