26.2 C
Kunnamkulam
Tuesday, September 15, 2026
Home CCTV Desk ആറാമത് വേലൂര്‍ ഗ്രാമകം നാടക പുരസ്‌കാരം നാടക രചയിതാവും സംവിധായകനുമായ വാസന്‍ പുത്തൂരിന് സമര്‍പ്പിച്ചു

ആറാമത് വേലൂര്‍ ഗ്രാമകം നാടക പുരസ്‌കാരം നാടക രചയിതാവും സംവിധായകനുമായ വാസന്‍ പുത്തൂരിന് സമര്‍പ്പിച്ചു

92

ആറാമത് വേലൂര്‍ ഗ്രാമകം നാടക പുരസ്‌കാരം നാടക രചയിതാവും സംവിധായകനുമായ വാസന്‍ പുത്തൂരിന് സമര്‍പ്പിച്ചു. കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി പുരസ്‌കാരം സമര്‍പ്പിച്ചു. 11,111 രൂപയും ജയന്‍ പാത്രമംഗലം നിര്‍മ്മിച്ച ശില്പവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌ക്കാരം. അഞ്ച് ദിവസങ്ങളിലായി നടന്ന നാടകോത്സവത്തിന്റെ സമാപന സദസ്സ് എഴുത്തച്ഛന്‍ പുരസ്‌ക്കാര ജേതാവ് പ്രൊഫ.കെ.വി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമകം കള്‍ച്ചറല്‍ അക്കാദമി ചെയര്‍പേഴ്‌സണ്‍ ഡോ.വി.കെ. വിജയന്‍ അധ്യക്ഷനായി. തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം മീന സാജന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം.അബ്ദുള്‍ റഷീദ്, നാടകോത്സവ ഫിനാന്‍സ് കമ്മറ്റി കണ്‍വീനര്‍ വി.വി.സുധീഷ്, ജനറല്‍ കണ്‍വീനര്‍ എ.എന്‍. സോമനാഥന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!