സമകാലികം ചര്‍ച്ചാ വേദിയുടെ 75-ാമത് പുസ്തക ചര്‍ച്ച നടന്നു

കുന്നംകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വായനക്കാരുടെ കൂട്ടായ്മയായ സമകാലികം ചര്‍ച്ചാ വേദിയുടെ 75-ാമത് പുസ്തക ചര്‍ച്ച നടന്നു. കവിയും ഗാനരചിയിതാവുമായബി കെ ഹരിനാരായണന്റെ പുതിയ പുസ്തകമായ കുന്നംകുളം താജ്മഹല്‍ എന്ന പാട്ടു നോവലിനെ അധികരിച്ചാണ് ചര്‍ച്ച സംഘടിപ്പിച്ചത്. പോര്‍ക്കളേങ്ങാട് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ ചെമ്മണ്ണൂര്‍ ശ്രീമുരുകന്‍ ക്ലബ്ബ് പരിസരത്ത് നടന്ന പുസ്തക ചര്‍ച്ചയില്‍ എം.വി. പ്രശാന്തന്‍ മാസ്റ്റര്‍ മോഡറേറ്ററായി. നന്ദന്‍ മേയ്ക്കാട്ട് പുസ്തകാവതരണം നടത്തി. കുന്നംകുളം പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ് . ലിഷ മുഖ്യാതിഥിയായി.

ADVERTISEMENT