25.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kunnamkulam സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

77

കുന്നംകുളം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
കഴിഞ്ഞ 23 വര്‍ഷമായി സാന്ത്വന പരിചരണ രംഗത്ത് സജീവമായ കുന്നംകുളം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് കുന്നംകുളം ആര്യ ഐ കെയര്‍ യൂണിറ്റുമായി സഹകരിച്ച് നടത്തിയ സൗജന്യനേത്ര പരിശോധന ക്യാമ്പ് നേത്രരോഗ വിദഗ്ധന്‍ ഡോ. രാവുണ്ണിക്കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.എം.ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡോ.ദേവദാസ്, ആര്യ ഐ കെയര്‍ യൂണിറ്റ് പി.ആര്‍.ഒ. അജീഷ്, രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പിനോടനുബന്ധിച്ച് തിരഞ്ഞെടുത്ത 35 നിര്‍ധനരായ രോഗികള്‍ക്ക് അമല ഫെലോഷിപ്പ് കുന്നംകുളം യൂണിറ്റ് നല്‍കുന്ന ഭക്ഷ്യധാന്യകിറ്റുകളുടെ വിതരണവും നടന്നു. ക്യാമ്പില്‍ പരിശോധനക്കെത്തുന്നവരില്‍ ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് കേവലം 4500 രൂപ നിരക്കില്‍ തിമിര ശസ്ത്രക്രിയ ചെയ്തു നല്‍കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. എല്ലാ മാസത്തെയും അവസാനത്തെ ബുധനാഴ്ച രാവിലെ 9 മണി മുതല്‍ പൊതുജനങ്ങള്‍ക്കായി ഈ സേവനം ലഭ്യമായിരിക്കും.

ADVERTISEMENT
error: Content is protected !!