ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണത്തിളക്കത്തില്‍ ശ്രേയ

കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എട്ടാമത് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് കണ്ണൂരില്‍ നടന്നു. മത്സരത്തില്‍ പെണ്‍കുട്ടികളുടെ സബ്ജൂനിയര്‍ 58 – 61 കിലോഗ്രാം വിഭാഗത്തില്‍ കുന്നംകുളം സ്വദേശിനി കെ ആര്‍ ശ്രേയ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി. കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് സി എം ഐ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കളത്തില്‍ രൂപേഷ് സിന്ധ്യ ദമ്പതികളുടെ മകളാണ് ശ്രേയ.

ADVERTISEMENT