ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ വാര്‍ഷിക സമ്മേളനം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ കുന്നംകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9 മണി മുതല്‍ ചേമ്പര്‍
ഹാളില്‍ സജ്ജമാക്കുന്ന ഡോ.കെ.വി.ഷണ്മുഖദാസ് നഗറില്‍ നടക്കുന്ന സമ്മേളനം നഗരസഭ ചെയര്‍പേഴ്സണ്‍ സീതാരവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ബിസിനസ് മീറ്റിന്റെ ഉദ്ഘാടനം ഔഷധി ചെയര്‍പേഴ്സണും മുന്‍ എംഎല്‍എയുമായ ശോഭന ജോര്‍ജ് നിര്‍വഹിക്കും. കവിയും, ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് മുഖ്യാതിഥിയായി പങ്കെടുക്കും. എക്സ്പോയുടെ ഉദ്ഘാടനം കുന്നംകുളം നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.സോമശേഖരന്‍ നിര്‍വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ പ്രസുന്ന റോഷിത്ത് ചടങ്ങില്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘടന തൃശ്ശൂര്‍ ജില്ലാ കമ്മറ്റി പ്രസിഡണ്ട് ഡോ.ഉഷ, സെക്രട്ടറി ഹനിനിരാജ്, ഫിനാന്‍സ് കണ്‍വീനര്‍ എ.എം. നവീന്‍, കണ്‍വീനര്‍ എം.പി.സന്തോഷ്, സംസ്ഥാന സമിതി അംഗം ആര്.വി.ആനന്ദ് തുടങ്ങിയവര്‍ സംബന്ധിച്ചു.