അകതിയൂര്‍ കലശമല ആര്യലോകാശ്രമത്തില്‍ ആംസ് ജീവധാര പദ്ധതിക്ക് തുടക്കമായി. ദാനം തന്നെയാണ് ധ്യാനം എന്ന സന്ദേശവുമായി നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം കുന്നംകുളം മലങ്കര ആശുപത്രി സെക്രട്ടറി കെ.പി സാക്‌സണ്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് വൃക്ക രോഗികള്‍ക്കായി സൗജന്യ ഡയാലിസിനുള്ള ആംസ് ജീവധാരയുടെ കൂപ്പണ്‍ വിതരണവും സാക്‌സണ്‍ നിര്‍വ്വഹിച്ചു. എല്ലാ മാസവും തെരെഞ്ഞെടുത്ത അര്‍ഹരായവര്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിന് കൂപ്പണുകള്‍ പദ്ധതിയിലൂടെ നല്‍കും. ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകന്‍ പെന്‍കൊ അബുബക്കര്‍ മുഖ്യ അതിഥിതിയായി. കാരുണ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ബാബ സയ്യദ് കള്‍ച്ചര്‍ ഇന്റര്‍നാഷണല്‍ നല്‍കുന്ന അവാര്‍ഡ് മഹര്‍ഷിക്കും പത്‌നി സിമിക്കും പെന്‍കൊ അബുബക്കര്‍ സമ്മാനിച്ചു. ആര്യ മഹര്‍ഷിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക പ്രവവര്‍ത്തകരായ അബ്ദുട്ടി കൈതമുക്ക്, കുമാരന്‍ , ആര്യ നാമിക എന്നവര്‍ സംസാരിച്ചു. തുടര്‍ന്ന് വൃക്ക രോഗികള്‍ക്കായി മള്‍ട്ടി ഓര്‍ഗാന്‍ ട്രാന്‍സ്പ്ലാന്റ് കോഡിനേറ്റര്‍ പി.വി അനീഷിന്റെ ബോധവല്‍ക്കരണ ക്ലാസും ഉണ്ടായിരുന്നു.