നിര്‍ത്തിയിട്ടിരുന്ന ജെ.സി.ബിയുടെ ബാറ്ററി മോഷ്ടിച്ചു

തയ്യൂര്‍ ആലുക്കല്‍ ചിറ പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ജെ.സി.ബിയുടെ ബാറ്ററി മോഷ്ടിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. ആലുക്കല്‍ ചിറ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിച്ചതായിരുന്നു ജെ.സി.ബി. പുതിയ ജെസിബിയുടെ സെന്‍സറുകളും അനുബന്ധ ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. ഏകദേശം 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. എരുമപ്പെട്ടി പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT