27.3 C
Kunnamkulam
Saturday, September 19, 2026
Home Bureaus Punnayurkulam വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

77

പുന്നയൂര്‍ക്കുളം പരൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി. മുഖം മറച്ചെത്തിയ മോഷ്ടാവ് ബൈക്ക് തള്ളിക്കൊണ്ട് പോകുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ചിറ്റയില്‍ ആസിഫിന്റെ കറുപ്പ് നിറത്തിലുള്ള കെ എല്‍ 46 പി 6309 യൂണികോണ്‍ ബൈക്കാണ് മോഷണം പോയത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. വീടിനു മുന്നിലെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടതായിരുന്നു ബൈക്ക്. രാവിലെയാണ് ബൈക്ക് മോഷണം പോയ വിവരം അറിയുന്നത്. വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT
error: Content is protected !!