തെരുവുനായ വിഷയത്തില്‍ കുന്നംകുളം നഗരസഭ അനാസ്ഥ കാണിക്കുകയാണെന്ന് ആരോപിച്ച് ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. നായകളെ പിടികൂടി വാക്സിന്‍ നല്‍കണമെന്നും, എ.ബി.സി. പദ്ധതി കാര്യക്ഷമമായി നഗരസഭയില്‍ നടപ്പിലാക്കണമെന്നും പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ നിവേദിത സുബ്രമുണ്യന്‍ ആവശ്യപ്പെട്ടു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി മഹേഷ് തിരുത്തിക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്.രാജേഷ്, ജില്ലാ സെക്രട്ടറിമാരായ സോഫിയ ശ്രീജിത്ത്, രേഷ്മ സുനില്‍, കൗണ്‍സിലര്‍ കെ.കെ.മുരളി എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.വി.ഉല്ലാസ്, മണ്ഡലം ജനറല്‍ സെക്രട്ടറി സുമേഷ് കളരിക്കല്‍, വിഗീഷ് കെ.വി.എന്നിവര്‍ നേതൃത്വം നല്‍കി.