മണികണ്ഠന്‍ പുന്നക്കലിനെ ആസ്പദമാക്കി പി സുരേന്ദ്രന്‍ എഴുതിയ മണിപത്മം പുസ്തകം പ്രകാശനത്തിന് ഒരുങ്ങുന്നു

നോവലിസ്റ്റ്..യാത്രാ എഴുത്തുകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് പി. സുരേന്ദ്രന്‍. 2002 ല്‍ അദ്ദേഹത്തിന്റെ രാമചന്ദ്രന്റെ കല എന്ന കലാവിമര്‍ശന ഗ്രന്ഥത്തിനു കേരള ലളിത കലാ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. പിന്നീട് യുസുഫ് അറക്കലിനെ കുറിച്ച് വെളിച്ചത്തിന്റെ പര്യായങ്ങള്‍ എന്ന പുസ്തകം പുറത്തിറങ്ങി. വടക്കാഞ്ചേരി എങ്കക്കാട് നിറച്ചാര്‍ത്ത് കലാ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 9 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് എങ്കക്കാട് ഒടുവില്‍ കുഞ്ഞികൃഷ്ണ മേനോന്‍ സ്മാരക വായനശാലയില്‍ വച്ച് മലയാളകവിയും നോവലെഴുത്തുകാരനും ചലച്ചിത്രഗാന രചയിതാവുമായ റഫീക്ക് അഹമ്മദ് പുസ്തക പ്രകാശനം നിര്‍വഹിക്കും. കഥകളി നടനും സംഗീതജ്ഞനും ചിത്രകാരനും ശില്പിയുമായ ഡോ. സദനം ഹരികുമാര്‍ പുസ്തകം ഏറ്റുവാങ്ങും പുസ്തക പരിചയം സതീഷ് കുമാര്‍ നിര്‍വഹിക്കും വിശിഷ്ട അതിഥികളായി ഡോ. ഷാജു നെല്ലായി, ഇ.ജയകൃഷ്ണന്‍ പി. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

ADVERTISEMENT