‘റുഹാനി’; പ്രകാശനം മെയ് 12 ന്

സൈനുദ്ദീന്‍ ഖുറൈഷി രചിച്ച റുഹാനി എന്ന കഥാ സമാഹാരത്തിന്റെ പ്രകാശനം മെയ് 12 ന് നടക്കും. പുസ്തക പ്രകാശനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു സംഘാടക സമിതിരൂപീകരണ യോഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു ഡോ. വിനു വടേരി അദ്ധ്യക്ഷനായി.ആര്‍ എ അബ്ദുള്‍ ഹക്കീം, സി.ടി ജാന്‍സി മാസ്റ്റര്‍, ടി.എസ് സനു എന്നിവര്‍ സംസാരിച്ചു. മെയ് 12 ന് പുവ്വത്തൂര്‍ വ്യാപാര ഭവനില്‍ വൈകീട്ട് 4 ന് നടക്കുന്ന ചടങ്ങ് പ്രശസ്ത സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യും. കവി ഡോ. സി രാവുണി പുസ്തക പ്രകാശനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ : മുഹമ്മദ് ഗസ്സാലി, എഴുത്തുക്കാരന്‍ പ്രസാദ് കാക്കശ്ശേരി തുടങ്ങി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും പുരോഗമന കലാ സാഹിത്യ സംഘം ചിറ്റാട്ടുകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുസ്തക പ്രകാശന കര്‍മ്മം സംഘടിപ്പിക്കുന്നത്.

 

ADVERTISEMENT