വേലൂര്‍ മണിമലര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുതിരവേലയുടെ ഭാഗമായി വെള്ളാറ്റഞ്ഞൂര്‍ ദേശത്തിന്റെ ബ്രോഷര്‍ പ്രകാശനം നടത്തി.കൂട്ടുമുച്ചിക്കല്‍ ക്ഷേത്രം മേല്‍ശാന്തി നടുവില്‍ മഠം ശ്രീനിവാസവാസ അയ്യര്‍ പ്രകാശനം നിര്‍വഹിച്ചു. കൂട്ടുമുച്ചിക്കല്‍ ഭരണ സമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ അമ്മാത്ത്, ദേശ കുതിര കമ്മറ്റി പ്രസിഡന്റ് കെ.എം ഭവിന്‍, സെക്രട്ടറി പി.ആര്‍ ഹര്‍ഷന്‍, ട്രഷറര്‍ ദര്‍ദീപ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 23 ന് വൈകീട്ട് 6.30ന് വെള്ളാറ്റഞ്ഞൂര്‍ കൂട്ടുമുച്ചിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും കുതിര എഴുന്നെള്ളിക്കും. പരയ്ക്കാട് തങ്കപ്പന്‍ മാരാര്‍ നേതൃത്വം നല്‍കുന്ന പഞ്ചവാദ്യം അകമ്പടിയാകും.



