27.9 C
Kunnamkulam
Sunday, August 16, 2026
Home CCTV Desk സിജെപി പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ചര്‍ച്ച ഇന്ന്

സിജെപി പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ചര്‍ച്ച ഇന്ന്

57

ഡല്‍ഹിയില്‍ സമരം തുടരുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് 12.30നാണ് ചര്‍ച്ച. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ വച്ച് ചര്‍ച്ച സംഘടിപ്പിക്കാനാണ് തീരുമാനം. നിഷ്പക്ഷ വേദിയില്‍ ചര്‍ച്ച വേണമെന്ന സിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് തീരുമാനം. വരുന്ന അവധി ദിവസങ്ങളില്‍ പ്രതിഷേധത്തിന് ശക്തി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് സിജെപിക്ക് വഴങ്ങി കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുന്നത്. ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണമെന്ന ആവശ്യം ചര്‍ച്ചയില്‍ സിജെപി ഉന്നയിക്കും. ജെ പി നദ്ദയും ജിതേന്ദ്ര സിങ്ങുമായിരിക്കും കേന്ദ്രത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുക എന്നാണ് വിവരം. എന്നാല്‍ സിജെപി പ്രതിനിധികള്‍ ആരെന്നതില്‍ വ്യക്തതയില്ല. രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് സിജെപിയും മറ്റ് പ്രതിപക്ഷ സംഘടനകളും പദ്ധതിയിടുന്നത്. രാവിലെ മുതല്‍ തന്നെ സമര വേദി സജീവമാണ്. പാര്‍ലമെന്റും പ്രക്ഷുബ്ധമാകാനാണ് സാധ്യത. ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടീസുകള്‍ അടക്കം നല്‍കാനാണ് പ്രതിപക്ഷ തീരുമാനം.

 

ADVERTISEMENT
error: Content is protected !!