5 വര്‍ഷം മുന്‍പു നിര്‍മാണം പൂര്‍ത്തീകരിച്ച കടവല്ലൂര്‍ പഞ്ചായത്തില പകല്‍വീട് ഇതുവരെ തുറന്നു കൊടുത്തില്ല. 10 ലക്ഷം രൂപ ചെലവിട്ടു വട്ടമാവ് ആയുര്‍വേദ ഡിസ്‌പെന്‍സറിക്കു സമീപമാണു കെട്ടിടം പണിതത്. കോവിഡ് പ്രതിസന്ധിക്കിടെ ഉദ്ഘാടനം നടന്നിരുന്നില്ല. പിന്നീട്, കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രത്തിനു വേണ്ടി കൊണ്ടുവന്ന മുന്നൂറോളം കിടക്കകളും കട്ടിലുകളും സൂക്ഷിക്കാന്‍ കെട്ടിടം ഉപയോഗിച്ചു. കോവിഡ് മാറി ജനജീവിതം പൂര്‍വസ്ഥിതി പ്രാപിച്ചെങ്കിലും കെട്ടിടത്തിനുള്ളിലെ സാധനങ്ങള്‍ അവിടെത്തന്നെ കിടന്നു. 4 വര്‍ഷത്തോളമാണ് ഈ സ്ഥിതി തുടര്‍ന്നത്. റവന്യു വിഭാഗത്തിന്റെ കീഴിലുള്ള ഈ കിടക്കകളും കട്ടിലുകളും നീക്കം ചെയ്യണമെന്ന് പലപ്പോഴായി പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. അടുത്ത കാലത്താണ് അവ മറ്റൊരു സ്ഥലത്തേക്കു മാറ്റിയത്.