ഗുരുവായൂര്‍ ദേവസ്വം പാഞ്ചജന്യം റസ്റ്റ്ഹൗസില്‍ നിന്നും കളഞ്ഞുകിട്ടിയ രണ്ടുപവനിലേറെ തൂക്കം വരുന്ന സ്വര്‍ണ്ണ കൈചെയിന്‍ ഉടമസ്ഥര്‍ക്ക് തിരിച്ചേല്‍പ്പിച്ച് ദേവസ്വം ജീവനക്കാര്‍. പാഞ്ചജന്യം റിസപ്ഷനിലെ ജീവനക്കാരാണ് നേരിന്റെ നല്ല മാതൃകയായത്. ക്ഷേത്ര ദര്‍ശനത്തിനെത്തിയ ബംഗളൂരു സ്വദേശികളായ ഭക്തരുടെതായിരുന്നു കൈചെയിന്‍. ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടയില്‍
ആഭരണം കൈയില്‍ നിന്ന് ഊര്‍ന്നുപോവുകയായിരുന്നു. കളഞ്ഞുകിട്ടിയ മറ്റൊരു ഭക്തന്‍ ഇത് റിസപ്ഷനില്‍ ഏല്‍പ്പിച്ചു. ദേവസ്വം അഡ്മിനിസ്ട്രറ്ററുടെ ചേംബറില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി.അരുണ്‍കുമാര്‍ നേരിട്ട് തന്നെ ഉടമയ്ക്ക് കൈചെയിന്‍ കൈമാറി. അസി.മാനേജര്‍ കെ.കെ.സുഭാഷ്, ക്ലാര്‍ക്കുമാരായ രാജന്‍, ഷീന ഇ.വി. എന്നിവര്‍ സംബന്ധിച്ചു.