പരൂര്‍ കുപ്രവള്ളി സ്‌കൂളിലേക്കുള്ള ദിശാബോര്‍ഡ് യൂത്ത് വിംഗ് ആറ്റുപുറം ക്ലബ്ബ് നിര്‍മ്മിച്ചു നല്‍കി

 

പുന്നയൂര്‍ക്കുളം പരൂര്‍ കുപ്രവള്ളി സ്‌കൂളിലേക്കുള്ള ദിശാബോര്‍ഡ് യൂത്ത് വിംഗ് അറ്റുപുറം ക്ലബ്ബ് നിര്‍മ്മിച്ചു നല്‍കി. രാവിലെ കുപ്രവള്ളി സ്‌കൂളില്‍ പ്രധാന അദ്ധ്യാപിക ലേഖ ടീച്ചര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് ഫാറൂഖ് , യൂത്ത് വിംഗ് ക്ലബ്ബ് പ്രസിഡന്റ് നാസിഹ്, സെക്രട്ടറി ഫഹദ് , ടിപ്പുഅറ്റുപുറം, ബക്കര്‍ തൊട്ടേകാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മറ്റുഅംഗങ്ങളായ ഹസ്സന്‍, ദില്‍ഷിക്, ഹുസ്സന്‍ എന്നിവര്‍ സംബന്ധിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലബ്ബ് അംഗങ്ങള്‍ മധുരം നല്‍കി.

ADVERTISEMENT