24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Kechery മഴുവഞ്ചേരി വിശുദ്ധയാക്കോബ് ശ്ലീഹായുടെ കപ്പേള തിരുന്നാള്‍ ആഘോഷിച്ചു

മഴുവഞ്ചേരി വിശുദ്ധയാക്കോബ് ശ്ലീഹായുടെ കപ്പേള തിരുന്നാള്‍ ആഘോഷിച്ചു

37

എരനെല്ലൂര്‍ പരിശുദ്ധ കൊന്ത മാതാവിന്റെ പള്ളിയ്ക്ക് കീഴിലുള്ള മഴുവഞ്ചേരി വിശുദ്ധയാക്കോബ് ശ്ലീഹായുടെ കപ്പേളയിലെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു.ശനി ഞായര്‍ ദിവസങ്ങളിലായി ആഘോഷിച്ച തിരുന്നാളിന്റെ ഭാഗമായി ശനിയാഴ്ച്ച വൈകിട്ട് 6.30 ന് കപ്പേളയില്‍ ലഭിഞ്ഞ് നൊവേന എന്നിവ നടന്നു. ഞായറാഴ്ച്ച രാവിലെ 6.45 ന് എരനെല്ലൂര്‍ ഇടവക ദേവാലയത്തില്‍ ലദീഞ്ഞ് നൊവേന, ദിവ്യബലി, വിശുദ്ധന്റെ രൂപം എഴുന്നെള്ളിക്കല്‍ എന്ന തിരുകര്‍മ്മങ്ങള്‍ നടന്നു. ഉച്ചയ്ക്ക് 1.30 ന് വള എഴുന്നെള്ളിപ്പ് ആരംഭിച്ച് വൈകിട്ട് 6.45 ന് കപ്പേളയിലെത്തി വള എഴുന്നെള്ളിപ്പ് സമാപിച്ചു.7മണിയ്ക്ക് ലദീഞ്ഞിനും, നൊവേനയ്ക്കും, നേര്‍ച്ച വിതരണത്തിനും ശേഷം ഫാന്‍സി വെടിക്കെട്ടും നടന്നു. മഴുവഞ്ചേരി സെന്റ് ജെയിംസ് കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന തിരുന്നാള്‍ ആഘോഷത്തിന് വികാരി ഫാ സെബി പൂത്തൂര്‍, യൂണിറ്റ് പ്രസിഡണ്ട് എ. എന്‍. വിന്‍സെന്റ്, തിരുന്നാള്‍ കണ്‍വീനര്‍ പി.കെ. ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!