വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുന്നാള്‍ ആഘോഷിച്ചു

കുറുമാല്‍ സെന്റ് ജോര്‍ജ്ജ് ദേവാലയത്തിന് കീഴിലുള്ള വിശുദ്ധ യൗസേപ്പിതാവിന്റെ കപേളയില്‍ തൊഴിലാളികളുടെ മദ്ധ്യസ്ഥനായ യൗസേപ്പിതാവിന്റെ മരണത്തിരുന്നാള്‍ ആഘോഷിച്ചു. കേരള ലേബര്‍ മൂവ്‌മെന്റ് സംഘടനയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍, അംഗത്വ കാര്‍ഡ് വിതരണം, പ്രതിജ്ഞ ചൊല്ലല്‍ എന്നിവ നടന്നു. തുടര്‍ന്ന് ഇടവക ദേവാലയത്തില്‍ ഫാ റിജോ തൈക്കാടന്‍ മുഖ്യകാര്‍മികനായി. ഇടവക വികാരി ഡോ. സേവ്യര്‍ ക്രിസ്റ്റി പള്ളികുന്നത്ത് സഹകാര്‍മ്മികനായി. കൈക്കാരന്മാരായ കെ കെ ആന്‍ഡ്രൂസ്, ഫ്രാന്‍സോ ഫ്രാന്‍സിസ്, കെ എല്‍ എം സംഘടന പ്രസിഡണ്ട് പി ജി കൊച്ചു ദേവസ്സി, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT