കടവല്ലൂര്‍ പാതാക്കര ചേതന ഹെല്‍ത്ത് ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി യോഗ ക്ലാസും, കലാസാംസ്‌കാരിക കായിക മേഖലകളില്‍ മികവ് പുലര്‍ത്തിയ 30ലധികം പേരെ ആദരിക്കലും നടന്നു. ചേതന പ്രസിഡന്റ് സി. സുധീര്‍ അധ്യക്ഷത വഹിച്ച ചടങ്ങ് മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം ബാലാജി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി. പരിപാടികള്‍ക്ക് ക്ലബ് സെക്രട്ടറി കെ പി രാധാകൃഷ്ണന്‍ മറ്റ് ക്ലബ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.



