27.9 C
Kunnamkulam
Sunday, August 23, 2026
Home Bureaus Guruvayur മൂലം നാളില്‍ ഓടക്കുഴലേന്തിയ കണ്ണന്റെ മനോഹര രൂപാവിഷ്‌കാരം

മൂലം നാളില്‍ ഓടക്കുഴലേന്തിയ കണ്ണന്റെ മനോഹര രൂപാവിഷ്‌കാരം

0

മൂലം നാളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍ ഒരുക്കിയ വേണു നാദം പൊഴിക്കുന്ന ഉണ്ണിക്കണ്ണന്റെ പൂക്കളം ആകര്‍ഷകമായി. 12 അടി നീളത്തിലും 8 അടി വീതിയിലുമായി ദീര്‍ഘചതുരാകൃതിയില്‍ ഒരുക്കിയ പൂക്കളത്തിലാണ് ഓടക്കുഴലേന്തിയ കണ്ണന്റെ മനോഹരരൂപം ആവിഷ്‌കരിച്ചിരിക്കുന്നത്. താമരപ്പൂവിന് മുകളില്‍ നിന്നാണ് ഉണ്ണിക്കണ്ണന്‍ മുരളിയൂതുന്നത്. പൂക്കളാല്‍ തീര്‍ത്ത കൃഷ്ണന്റെ ആഭരണങ്ങളും കിരീടവും മാലകളും ഓടക്കുഴലും രൂപത്തിന് കൂടുതല്‍ മിഴിവേകി. പതിവില്‍ നിന്ന് വ്യത്യസ്തമായി ദീപസ്തംഭത്തിന് അരികിലാണ് ഇത്തവണ പൂക്കളം ഒരുക്കിയിരുന്നത്. ക്ഷേത്രസന്നിധിയില്‍ റെക്കോര്‍ഡ് വിവാഹങ്ങള്‍ നടക്കുന്നതിനാല്‍ ഭക്തരുടെയും വിവാഹ സംഘങ്ങളുടെയും സഞ്ചാരത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് പൂക്കളം ദീപസ്തംഭത്തിന് അരികിലേക്ക് മാറ്റിയത്. തിരക്കിനിടയിലും പൂക്കളത്തിന്റെ ഭംഗി ആസ്വദിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനും കഴിയുന്ന തരത്തിലായിരുന്നു ക്രമീകരണം ഏര്‍പ്പെടുത്തിയത്.

 

ADVERTISEMENT
error: Content is protected !!