പുല്ലാനിച്ചാല്‍ കോള്‍പ്പടവില്‍ കൊയ്ത്തു തുടങ്ങി. കാട്ടകാമ്പാല്‍ – പോര്‍ക്കുളം പഞ്ചായത്തുകളിലായി കിടക്കുന്ന പുല്ലാനിച്ചാല്‍ പടവില്‍ 130 ദിവസം മുതല്‍ 140 ദിവസം വരെ മൂപ്പുള്ള ഉമ വിത്താണ് കൃഷിയിറക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച വിളവ് ഇത്തവണ പ്രതീക്ഷിക്കുന്നത്. പൊന്നാനി കോള്‍ സംരക്ഷണ സമിതി പ്രസിഡന്റ് വേലായുധന്‍ മാസ്റ്റര്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പടവ് പ്രസിഡണ്ട് സോണി സഖറിയ അദ്ധ്യക്ഷത വഹിച്ചു. പോര്‍ക്കുളം കൃഷി ഓഫീസര്‍ പ്രശാന്ത് അരവിന്ദ് കുമാര്‍, കാട്ടകാമ്പാല്‍ കൃഷി അസിസ്റ്റന്റ് സന്ദീപ് എന്നിവര്‍ മുഖ്യ അതിഥികളായി. കരിയാപ്പാടം പടവ് പ്രസിഡണ്ട് റസാഖ്, കര്‍ഷകരായ ജേക്കബ്, ജയന്‍ ,അനിയന്‍, ബാബു , രാജന്‍ എന്നിവര്‍ പങ്കെടുത്തു. 1350 രൂപ വാടകയുള്ള 3 കൊയ്ത്തുമെതി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഒരാഴ്ചക്കുള്ളില്‍ കൊയ്ത്ത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രസിഡണ്ട് സോണി സഖറിയ പറഞ്ഞു.