കുന്നംകുളം ഉപജില്ലാ കലോത്സവ നഗരയില്‍ സജ്ജമാക്കിയ സിസിടിവി സ്റ്റുഡിയോയുടെ ഉദ്ഘാടനം നടന്നു

കുന്നംകുളം ഉപജില്ലാ കലോത്സവത്തിന്റെ തത്സമയ കാഴ്ചകള്‍ ഒരുക്കി സിസിടിവി സ്റ്റുഡിയോ സജ്ജമായി. എരുമപ്പെട്ടി ഗവണ്‍മന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒരുക്കിയ സിസി ടിവി സ്റ്റുഡിയോയുടെ ഉദ്ഘാടനം ചാവക്കാട് വിദ്യാഭ്യാസ ജില്ലാ ടി. രാധ നിര്‍വഹിച്ചു. കുടുംബ പ്രേക്ഷകര്‍ക്ക് കൂടി കലോത്സവം കാണാന്‍ ആകുന്ന രീതിയില്‍ സിസിടിവി നടത്തുന്ന പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് ഉദ്ഘാടക പറഞ്ഞു. വര്‍ഷങ്ങളായി കലോത്സവ കാഴ്ച്ചകള്‍ തത്സമയം പ്രേക്ഷകരിലേക്കെത്തിക്കുന്ന സിസിടിവിയുടെ പ്രവര്‍ത്തനത്തെ കുന്നംകുളം എഇഒ എ മൊയ്ദീനും അഭിനന്ദിച്ചു. സിസി ടിവി ന്യൂസ് വിഭാഗം ഡയറക്ടര്‍ കെ സി ജോസ് സ്വാഗതവും ലൈവ് ചുമതല വഹിക്കുന്ന ഡയറക്ടര്‍ വി കെ പ്രമോദ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പളും കലോത്സവം ജനറല്‍ കണ്‍വീനറുമായ ഷീബ ജോസ്, ഫാദര്‍ യാക്കൂബ് ഒഐസി, സി സി ടിവി ഡയറക്ടര്‍ ബാബു പോള്‍, മാനേജര്‍ സിന്റോ ജോസ്, പിടിഎ പ്രസിഡന്റ് ഷീബ രാജേഷ്, തുടങ്ങി സംഘാടക സമിതി അംഗങ്ങളും അദ്ധ്യാപകരും പങ്കെടുത്തു.

ADVERTISEMENT