30.8 C
Kunnamkulam
Sunday, August 16, 2026
Home Bureaus Punnayurkulam സുരേഷ് ഗോപിയുടെ ഇടപെടല്‍ ; വടക്കേക്കാട് ശ്മശാന നിര്‍മാണം അന്തിമഘട്ടത്തില്‍

സുരേഷ് ഗോപിയുടെ ഇടപെടല്‍ ; വടക്കേക്കാട് ശ്മശാന നിര്‍മാണം അന്തിമഘട്ടത്തില്‍

47

സ്ഥലം എം പി യും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ ഇടപെടല്‍. ആഗസ്റ്റ് 15 നകം വടക്കേക്കാട് ശ്മശാനം പണി പൂര്‍ത്തീകരിക്കുമെന്നും കോസ്റ്റ് ഫോര്‍ഡ് ഡയറക്ടറുടെ പ്രതിനിധി..ശ്മശാനത്തിന്റെ നിര്‍മ്മാണപ്രവൃത്തി പുരോഗമിക്കുന്നുവെന്നും യോഗത്തില്‍ കേന്ദ്ര മന്ത്രിയുടെ പ്രതിനിധിയെ അറിയിച്ചു. വടക്കേക്കാട് ശ്മശാനം പണി പൂര്‍ത്തീകരിക്കാത്തതിനെ തുടര്‍ന്ന് ബി.ജെ.പിയുടെ നേതൃത്വത്തില്‍ നിരവധി പ്രതിഷേധ സമരങ്ങള്‍ നടത്തുകയുംകേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ വിഷയം ധരിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്  കേന്ദ്ര മന്ത്രിയുടെ ഓഫീസ് ഇടപെടല്‍. ഇതേ തുടര്‍ന്ന നിര്‍മ്മാണത്തിന്റെ വിവരങ്ങള്‍ വിലയിരുത്തുന്നതിനായി ബി.ജെ.പി പഞ്ചായത്ത് കമ്മറ്റിയുടെനേതൃത്വത്തില്‍ ശ്മശാനം സന്ദര്‍ശിച്ചു. ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് ദിലീപ് കിളിയംപറമ്പില്‍, നേതാക്കളായ ബാബു വടക്കേക്കാട്, ടി.മുകുന്ദന്‍ , ജ്യോതിഷ്, മഹിള മോര്‍ച്ച നേതാക്കളായ ശ്രീലക്ഷ്മി, സിന്ധു, മിനി, ശ്യാമള, സിനിവിനോദ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!