‘വിളക്ക് കുറിക്കല്‍’ ചടങ്ങ് നടന്നു

ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് കാവ് ക്ഷ്ത്രത്തിലെ മുഴുവന്‍ വിളക്കിന്റെ ‘വിളക്ക് കുറിക്കല്‍’ ചടങ്ങ് നടന്നു. നവംബര്‍ 29 ശനിയാഴ്ച നടക്കുന്ന അയ്യപ്പന്‍ വിളക്കിന്റെ ‘കുറിക്കല്‍’ ചടങ്ങ് ഞായറാഴ്ച മുലയം പറമ്പത്ത് കാവ് ക്ഷേത്ര സന്നിധിയില്‍ വച്ചാണ് നടന്നത്. ചടങ്ങിന് മുലയംപറമ്പത്ത് കാവ് വിളക്ക് കമ്മിറ്റി രക്ഷാധികാരി സുബ്രഹ്‌മണ്യന്‍ കടവാരത്ത്, പ്രസിഡന്റ് കുട്ടന്‍, സെക്രട്ടറി ഭാസ്‌കരന്‍ ആലിക്കര, ട്രഷറര്‍ പി.സി.ചന്ദ്രന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പങ്കെടുത്തു.

ADVERTISEMENT