കുന്നംകുളത്ത് പന്തല്ലൂര്‍, ചൊവ്വന്നൂര്‍ മേഖലകളില്‍ മിന്നല്‍ ചുഴലി, വ്യാപകനാശനഷ്ടം. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് ചെറിയ മഴയോട് കൂടി ശക്തമായ കാറ്റ് ആഞ്ഞുവീശിയത്. നിരവധി ഇലക്ട്രിക് പോസ്‌കുള്‍ മറിഞ്ഞു വീണു. പ്രദേശത്ത് വൈദ്യതി ബന്ധം നിലച്ചു. വിവിധ പറമ്പുകളിലെ നിരവധി തെങ്ങുകളും മരങ്ങളും നിലപതിച്ചിട്ടുണ്ട്. അഞ്ചു മിനിറ്റില്‍ അധികം നീണ്ടുനിന്ന കാറ്റിലണ് വ്യാപകമായ നാശനഷ്ടം സംഭവിച്ചത്. ഓട്ടോറിക്ഷയുടെ മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് വീണു ഓട്ടോറിക്ഷ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. വടക്കാഞ്ചേരി റോഡ് മുതല്‍ പന്തല്ലൂര്‍ വരെയുള്ള ഭാഗങ്ങിലാണ് വ്യാപകമായി നാശനഷ്ടങ്ങള്‍ ഉണ്ടായത്. കെ എസ് ഇ ബി ജീവനക്കാരെത്തി പോസ്റ്റുകള്‍ പുനസ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.