കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് ധ്യാനകേന്ദ്രത്തില്‍ നടന്ന് വന്നിരുന്ന മരിയന്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയായിരുന്നു കണ്‍വെന്‍ഷന്‍. ആദ്യദിനത്തില്‍ മലമ്പുഴ നെഹമിയ ധ്യാനകേന്ദ്രം ഡയറക്ടര്‍ റവ.ഡൊമനിക് ഐപ്പന്‍പറമ്പിലും, രണ്ടാംദിവസം വ്യാഴാഴ്ച തലോര്‍ ജെറുസലേം ധ്യാനകേന്ദ്രത്തിലെ റവ.ഫാ.ജോപാച്ചേരിയും, സമാപനദിവസമായ വെള്ളിയാഴ്ച കൊഴിഞ്ഞാമ്പാറ മൈനര്‍ സെമിനാരി അസി.ഡയറക്ടര്‍ ഫാ.ജസ്റ്റിന്‍ തടത്തിലും കണ്‍വെന്‍ഷന്‍ നയിച്ചു. ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ റോസാ മിസ്റ്റിക്ക മാതാവിന്റെ തിരുനാളാഘോഷവും, നേര്‍ച്ച ഭക്ഷണ വിതരണവും നടക്കും
Home Bureaus Kunnamkulam കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് ധ്യാനകേന്ദ്രത്തിലെ മരിയന്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു