ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരച്ച ചിത്രങ്ങള്‍ ചാലിശേരി കൗക്കോട് മൊയ്തീന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ എ.എല്‍.പി. സ്‌കൂളിന് സമര്‍പ്പിച്ചു

പ്രശസ്ത സാഹിത്യകാരന്‍ വി.കെ.എന്നിന്റെ രചനകളിലെ കഥാപാത്രങ്ങളെ അസ്പദമാക്കി ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരച്ച ചിത്രങ്ങള്‍ ചാലിശേരി കൗക്കോട് മൊയ്തീന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ എ.എല്‍.പി. സ്‌കൂളിന് സമര്‍പ്പിച്ചു. വി.കെ.എന്നിന്റെ സുഹൃത്തും സ്‌കൂള്‍ മാനേജ്‌മെന്റ് അംഗവുമായിരുന്ന പരേതനായ ഇ.എം അബ്ദുള്‍ മനാഫിന് വി കെ എന്‍ സമ്മാനിച്ച ചിത്രങ്ങളാണ് മനാഫിന്റെ കുടുംബാഗങ്ങള്‍ സ്‌കൂളിന് സമ്മാനിച്ചത്. ചടങ്ങ് പ്രശസ്ത മ്യൂറല്‍ ചിത്രകാരന്‍ മണികണ്ഠന്‍ പുന്നക്കല്‍ ഉദ്ഘാടനം ചെയ്യതു. സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത സംഗീത സംവിധായകന്‍ നിഖില്‍പ്രഭാ മുഖ്യാതിഥിയായി. ചാലിശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാഹിറ ഖാദര്‍, തൃത്താല എ.ഇ.ഒ. പ്രസാദ്, സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ബാബു നാസര്‍, മാനേജ്‌മെന്റ് അംഗം ഇ.എം.അബൂബക്കര്‍, പി.ടി.എ. വൈസ് പ്രസിഡന്റ് പി.പി. ജയശ്രീ, തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT